video
play-sharp-fill

വൈക്കം തലയോലപ്പറമ്പിൽ വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറുകള്‍ സാമുഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

വൈക്കം തലയോലപ്പറമ്പിൽ വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറുകള്‍ സാമുഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: വൈക്കം തലയോലപ്പറമ്പില്‍ വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറുകള്‍ സാമുഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി.

വൈക്കം വരിക്കാംകുന്ന് കവലയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന പടിഞ്ഞാറെ കാലായില്‍ ശെല്‍വരാജിന്റെ വീട്ടുമുറ്റത്തിരുന്ന രണ്ട് സ്ക്കൂട്ടറുകളാണ് കത്തി നശിച്ചത്.

അപകട സമയത്ത് ശെല്‍വരാജും മാതാവും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. തീപിടുത്തമുണ്ടായതിനെ തുടര്‍ന്നുണ്ടായ ശക്തമായ ചൂടില്‍ സമീപത്തിരുന്ന പാചക വാതക സിലിണ്ടറിന്റെ മീതെയുള്ള പ്ലാസ്റ്റിക് അടപ്പ് ഉരുകിപ്പോയെങ്കിലും തീ പടര്‍ന്നില്ല. സ്കൂട്ടറിലുണ്ടായിരുന്ന വീടിന്റെ ആധാരവും, ബാങ്ക് പാസ്ബുക്കും ഉള്‍പ്പെടെ രേഖകളെല്ലാം തീപിടുത്തത്തില്‍ കത്തിനശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം സ്വദേശിയായ ഒരാള്‍ ശെല്‍വരാജുമായി കഴിഞ്ഞ ദിവസം വഴക്കുണ്ടാക്കിയിരുന്നു. മദ്യപിച്ച്‌ വഴക്കുണ്ടാക്കുന്ന ഇയാളാവാം വീട്ടിലെത്തി സ്കൂട്ടറുകള്‍ കത്തിച്ചതെന്നാണ് സംശയം. ഇയാളുടേതെന്ന് സംശയിക്കുന്ന സി സി ടി വി ദൃശ്യങ്ങളും കിട്ടി. ആരോപണ വിധേയനായ കൊല്ലം സ്വദേശിയെ തലയോലപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.