
വൈക്കം: ചരിത്ര പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
അഷ്ടമി ദിനമായ നാളെ വരെ വൈക്കത്ത് ഗതാഗതത്തിനും വാഹന പാർക്കിംഗിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ, ചേർത്തല, വെച്ചൂർ ഭാഗങ്ങളില്‍നിന്ന് എറണാകുളം-തലയോലപ്പറമ്ബ് ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ ചേരുംചുവട് പാലം കടന്ന് കവരപ്പാടി വഴി മുരിയൻകുളങ്ങര പുളിഞ്ചുവട് വഴി പോകണം. ലിങ്ക് റോഡില്‍ വടക്കുനിന്നു തെക്കോട്ട് വണ്‍വേ ആയിരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുളിഞ്ചുവട്ടില്‍നിന്നു ചേരുംചുവട് ഭാഗത്തേക്കു വണ്‍വേ ആയിരിക്കും. തലയോലപ്പറമ്ബ്-വൈക്കം റോഡില്‍നിന്നു പുളിഞ്ചുവട് മുരിയൻകുളങ്ങര-കവരപ്പാടി-ചേരുംചുവട് ഭാഗത്തേക്കു വാഹനങ്ങള്‍ക്കു പ്രവേശനം ഇല്ല.
വെച്ചൂർ ഭാഗത്തുനിന്ന് അഷ്ടമി ഉത്സവത്തിനായി വരുന്ന കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതിനായി വൈക്കം ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ട്, വൈക്കം പള്ളി ഗ്രൗണ്ട് എന്നിവ ഉപയോഗിക്കണം.
വെച്ചൂർ ഭാഗത്തുനിന്നു വരുന്ന സർവീസ് ബസുകള്‍ ചേരുംചുവട് പാലം കടന്ന് കവരപ്പാടി വഴി മുരിയൻകുളങ്ങരയില്‍ എത്തി ആളുകളെ ഇറക്കി സ്വകാര്യ ബസുകള്‍ ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനടയില്‍ പാർക്ക് ചെയ്യണം. കെഎസ്‌ആർടിസി ബസുകള്‍ പുളിഞ്ചുവട്-വലിയ കവല വഴി കെഎസ്‌ആർടിസി സ്റ്റാൻഡിലേക്കു പോകണം.
വൈക്കം ഭാഗത്തുനിന്നു വെച്ചൂർ ഭാഗത്തേക്ക് പോകുന്ന സർവീസ് ബസുകള്‍ വലിയകവല, ലിങ്ക് റോഡു വഴി ദളവാക്കുളം തെക്കേനട വന്ന് തോട്ടുവക്കം പാലം-മൂത്തേടത്തുകാവ് കൊതവറ വഴി വെച്ചൂർക്ക് പോകണം.
ടിവിപുരത്തുനിന്നു വരുന്ന സർവീസ് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പടിഞ്ഞാറേ പാലം കയറുന്നതിന് മുൻപ് വലത്തോട്ടു തിരിഞ്ഞ് ചേരുംചുവട് പാലം കടന്ന് കവരപ്പാടി, മുരിയൻകുളങ്ങര വഴി ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനട ഭാഗത്ത് പാർക്ക് ചെയ്യണം. ടിവിപുരം ഭാഗത്തേക്ക് പോകുന്ന സർവീസ് ബസുകള്‍ ചാലപ്പറമ്ബ് വലിയകവല, ലിങ്ക് റോഡ് വഴി ദളവാക്കുളം, തെക്കേനട-തോട്ടുവക്കം വഴി ടിവിപുരം ഭാഗത്തേക്ക് പോകണം.
കോട്ടയം-എറണാകുളം ഭാഗങ്ങളില്‍നിന്ന് വൈക്കത്തേക്ക് വരുന്ന ബസുകള്‍ വലിയകവല, കൊച്ചുകവല വഴി അതതു സ്റ്റാൻഡുകളില്‍ എത്തി അതേ റൂട്ടില്‍ത്തന്നെ തിരികെപ്പോകണം. വാഴമന-ആറാട്ടുകുളങ്ങര ഭാഗത്തുനിന്നു വരുന്ന എല്ലാ വാഹനങ്ങളും മുരിയൻകുളങ്ങരയില്‍നിന്നു വലത്തേക്കു തിരിഞ്ഞ് പുളിഞ്ചുവട് വഴി പോകണം.
അഷ്ടമി അവസാനിക്കും വരെ വൈക്കം-എറണാകുളം റൂട്ടില്‍ വൈപ്പിൻപടി മുതല്‍ വലിയകവല വരെയും വൈക്കം-കോട്ടയം റൂട്ടില്‍ ചാലപ്പറമ്ബ് മുതല്‍ വലിയകവല വരെയും നഗര പ്രദേശത്തെ മറ്റ് റോഡിന്റെയും ഇരുവശങ്ങളിലും പാർക്കിംഗ് നിരോധിച്ചു. പാർക്കിംഗിനായി നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.
കാലാക്കല്‍ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ വൈക്കം വഴി ആലപ്പുഴ ഭാഗത്തേക്കും തിരിച്ചും പോകേണ്ട ടിപ്പർ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങള്‍ കല്ലറ-ഇടയാഴം വഴി പോകണം.



