
കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ നാലു ഗോപുര നടകളിലും ഉപേക്ഷിച്ച പാദരക്ഷകള്‍ കുമിഞ്ഞുകൂടി. പാദരക്ഷകള്‍ കൂടി കിടക്കുന്നത് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് ബുദ്ധിമുട്ടിലാക്കുന്നു.
ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് കളങ്കം വരുത്തുന്ന രീതിയില്‍ കൂട്ടിയിട്ടിരിക്കുന്ന പാദരക്ഷകള്‍ മാറ്റണമെന്ന് ഭക്തരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.കഴിഞ്ഞ അഷ്ടമി ഉല്‍സവ കാലത്ത് ദര്‍ശനത്തിയ ഭക്തര്‍ ഉപേക്ഷിച്ച പാദരക്ഷകളാണിത്.
തെക്കെ ഗോപുര നട ഒഴികെ മൂന്ന് ഗോപുര നടകളിലും പാദ രക്ഷ സൂക്ഷിപ്പുകേന്ദ്ര മുണ്ടങ്കിലും പടിഞ്ഞാറെ നടയിലേയും കിഴക്കേ ഗോപുരനടയിലും സൂക്ഷിപ്പുകേന്ദ്രങ്ങള്‍ നോക്കു കു ത്തിയായി നില്ക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്രത്തിലെ മതില്‍ക്കെട്ടിനുള്ളില്‍ പടിഞ്ഞാറ് ഭാഗത്തും മാലിന്യകൂമ്പാരമാണ്.അഷ്ടമി ഉല്‍സവ കാലത്ത് ക്ഷേത്രത്തിലെത്തിയ ആനയുടെ തീറ്റാവശിഷ്ടങ്ങളും വിസര്‍ജ്യ വസ്തുക്കളും ഭീഷണിയുണ്ടാക്കുന്നു.
ക്ഷേത്രത്തിലെ കലാമണ്ഡപത്തോട് ചേര്‍ന്ന് മതിലിന് പുറത്തും ചപ്പുചവറുകള്‍ കൂട്ടിയിട്ടുണ്ട്. ക്ഷേത്രത്തില്‍ ഒരുക്കിയ താല്‍ക്കാലിക പന്തലിന്റെ അവശിഷ്ടങ്ങളും ക്ഷേത്രവളപ്പില്‍ അവിടവിടെയായി കൂട്ടിയിട്ടിട്ടുണ്ട്.
അഷ്ടമി കഴിഞ്ഞിട്ട് ആഴ്ചകളായ ങ്കിലും പാദ രക്ഷകള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതില്‍ ഭക്തര്‍ പ്രതിഷേധം രേഖപ്പെടുത്തി.



