വൈക്കത്ത് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ വയോധികൻ തൂങ്ങിമരിച്ച സംഭവം; അന്വേഷണം ആരംഭിച്ചു

Spread the love

വൈക്കം: എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ് . തലയാഴം സ്വദേശിയായ കർഷകൻ മക്കൻ ചെല്ലപ്പൻ ആണ് മരിച്ചത്.

video
play-sharp-fill

തലയാഴത്തുള്ള സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫിസിന് മുന്നിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ സി.പി.ഐ അനുഭാവിയായിരുന്ന ഇദ്ദേഹം അടുത്തകാലത്തായി പാർട്ടിയെ വിമർശിച്ച്‌ രംഗത്ത് വന്നിരുന്നു.

 

തന്റെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം സിപിഐ നേതാക്കള്‍ വഞ്ചിക്കുകയാണെന്നും പല ഘട്ടങ്ങളിലായി തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതായും വീഡിയോയില്‍ ആരോപിക്കുന്നു. കൃഷി മന്ത്രി പി. പ്രസാദിനെ കാണാൻ പലതവണ ശ്രമിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ലെന്നും ചെല്ലപ്പൻ വീഡിയോയില്‍ പറയുന്നുണ്ട്. ‘സിപിഐയുടെ ഈ കൊടും വഞ്ചന നിങ്ങള്‍ തിരിച്ചറിയണം’ എന്ന് അദ്ദേഹം വീഡിയോയിലൂടെ ആവശ്യപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംഭവത്തെത്തുടർന്ന് സ്ഥലത്ത് ബിജെപി, കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ജൈവ കർഷകനായ ചെല്ലപ്പൻ പക്ഷാഘാതം പിടിപെട്ട് വീല്‍ചെയറില്‍ ഇരുന്നാണ് കൃഷി കാര്യങ്ങള്‍ നോക്കിയിരുന്നത്. 1996 മുതലുള്ള രാഷ്ട്രീയ പകപോക്കലുകളെക്കുറിച്ചും നേതാക്കളുടെ കമ്മീഷൻ ഇടപാടുകളെക്കുറിച്ചും വീഡിയോയില്‍ പരാമർശിക്കുന്നുണ്ട്.