വൈക്കത്തഷ്ടമിയോടനുബാന്ധിച്ച് സുരക്ഷ ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി; ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു; അമ്പലവും പരിസരവും നിരീക്ഷിക്കുന്നതിന് മാത്രമായി 45 പ്രത്യേക സിസിടിവി ക്യാമറകൾ

Spread the love

വൈക്കം: വൈക്കത്തഷ്ടമിയോടനുബാന്ധിച്ച് ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസ് അറിയിച്ചു. ഇതിനായി വൈക്കം ഡിവൈഎസ്പിയുടെ കീഴില്‍ 500 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.

video
play-sharp-fill

ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. മോഷണം, പിടിച്ചുപറി, മറ്റു സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി മഫ്തി പോലീസിനെയും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തടയുന്നതിനും സ്ത്രീകളുടെ സുരക്ഷയ്ക്കുമായി പ്രത്യേകം വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

കൂടാതെ ആളുകൾ കൂടുതലായി തങ്ങുന്ന ബീച്ചും പരിസരപ്രദേശങ്ങളിലും പോലീസിന്റെ ബൈക്ക് പെട്രോളിങ്ങും കൺട്രോൾ റൂം വാഹന പെട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. വൈക്കത്തും പരിസരങ്ങളിലുമായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ ഗതാഗത ക്രമീകരണങ്ങൾക്കും മറ്റ് കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി പ്രയോജനപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുകൂടാതെ അമ്പലവും പരിസരവും നിരീക്ഷിക്കുന്നതിന് മാത്രമായി 45 പ്രത്യേക സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതൽ വൈക്കം ടൗണിലും ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളിലുമായി പോലീസ് പ്രത്യേകം ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.

വാഹനങ്ങൾ മറ്റും പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം പാർക്കിംഗ് ഗ്രൗണ്ടുകൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ അനധികൃത പാർക്കിംഗ് അനുവദിക്കുന്നതല്ല. അഷ്ടമിയുമായി ബന്ധപ്പെട്ട് വൈക്കവും പരിസരപ്രദേശങ്ങളും പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലായിരിക്കുമെന്നും എസ്.പി പറഞ്ഞു.