വൈക്കം വടയാറിൽ കാർ തോട്ടിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു

Spread the love

വൈക്കം: വടയാറിൽ കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

video
play-sharp-fill

വടയാർ സ്വദേശി മാലിയിൽ അശോക(60)നാണ് മരിച്ചത്.

വടയാർ പള്ളിക്ക് സമീപം രാത്രി 9.30 ഓടെയാണ് അപകടം.തലയോലപ്പറമ്പിൽ നിന്നും, വടയാറിലേക്ക് പോകുബോൾ വീടിന് സമീപത്ത് അപകടം സംഭവിച്ചത് എന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഴം കൂടിയ സ്ഥലം ആയതിനാൽ ഫയർഫോഴ്സിന്റെ സഹായത്തോടെ വാഹനത്തിനുള്ളിൽ നിന്ന് ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കുമാണ് മരണം സംഭവിച്ചത്.

കാറും തുടർന്ന് കരയ്ക്കെത്തിച്ചു.ചുവപ്പ് വാഗണർ കാർ ആണ് അപകടത്തിൽ പെട്ടത്.

കാറിൽ അശോകൻ മാത്രമെ ഉള്ളൂ എന്നാണ് പ്രാഥമിക നിഗമനം.