
വൈക്കത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്; ആരോഗ്യ വകുപ്പു ജീവനക്കാരനായ ചങ്ങനാശ്ശേരി സ്വദേശിയ്ക്കാണ് പരിക്കേറ്റത്
സ്വന്തം ലേഖകൻ
വൈക്കം:വലിയാനപുഴപാലത്തിന് സമീപം ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ ആരോഗ്യ വകുപ്പു ജീവനക്കാരന് ഗുരുതര പരിക്ക്.ഇടയാഴം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരനായ ചങ്ങനാശേരി സ്വദേശി സനീഷി (48)നാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തില്‍ വൈക്കില്‍ നിന്ന് സനീഷ് റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്കു പരുക്കേറ്റ സനീഷിന്റെ കാലിനും ഒടിവു സംഭവിച്ചു. ഒരു കാല്‍ വിരലും അറ്റു. ബൈക്കിന്റെ മുന്‍ഭാഗം തകര്‍ന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം സനീഷിനെ വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. .
ഇടയാഴം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വൈക്കത്തേക്കു വരുമ്പോള്‍ തലയാഴം ഭാഗത്തേക്കുവന്ന ടിപ്പര്‍ലോറിയുടെ പിന്‍ഭാഗവുമായി കൂട്ടിയിടിക്കുകയായിരുന്നു. വൈക്കം പോലീസ് മേല്‍നടപടി സ്വീകരിച്ചു.