
വൈക്കത്ത് നിയന്ത്രണംവിട്ട കാർ ബൈക്കുമായി കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: വൈക്കത്ത് നിയന്ത്രണംവിട്ട കാർ ബൈക്കുമായി കൂട്ടിയിടിച്ചുണ്ടാ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
തലയാഴം തോട്ടകം ചേന്തുരുത്ത് കളപ്പുരയ്ക്കൽ കരി അപ്പുവിന്റെ മകൻ അനുപ്(35) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി വല്ലകം സബ് സ്റ്റേഷന് മുന്നിൽ കപ്പേളയ്ക്ക് സമീപത്തെ വളവിലായിരുന്നു അപകടം. കെട്ടിട നിർമ്മാണ തൊഴിലാളിയായ അനുപ് പണി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ വൈക്കത്ത് നിന്ന് തലയോലപ്പറമ്പ് ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ടു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനുപിനെ നാട്ടുകാർ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏക മകനായിരുന്ന അനൂപ് അവിവാഹിതനാണ്. മാതാവ് കമലാക്ഷി . വൈക്കം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0