video
play-sharp-fill
വൈക്കത്ത് ബസ് കാറിലേക്ക് പാഞ്ഞുകയറി ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവം ; അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

വൈക്കത്ത് ബസ് കാറിലേക്ക് പാഞ്ഞുകയറി ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവം ; അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

 

സ്വന്തം ലേഖകൻ

കോട്ടയം : വൈക്കത്ത് ബസ് കാറിലേക്ക് പാഞ്ഞുകയറി ഒരു കുടുംബത്തിലെ നാലു പേർ മരിച്ച സംഭവത്തിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വൈക്കം ആലപ്പുഴ റൂട്ടിൽ ചേരിൻ ചുവട്ടിൽ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. മൂന്നു റോഡുകൾ ചേരുന്ന ജംങ്കഷനിലാണ് അപകടം നടന്നത്. ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിയ കാർ ബസിന് മുന്നിൽപ്പെടുകയായിരുന്നു.

ഇരു വാഹനങ്ങളും വേഗത്തിൽ വന്നതാണ് ഇത്തരത്തിൽ വലിയ ആഘാതമുണ്ടാകാൻ കാരണമെന്നാണ് വിവരം. ഇടറോഡിൽ നിന്ന് കയറിവന്ന കാർ അതേവേഗത്തിൽ റോഡിലേക്ക് കയറുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്. എതിർദിശയിൽ നിന്നു വന്ന ബസും വേഗത്തിലായിരുന്നു. ബസ് കാറിനു മുകളിലൂടെ ഇടിച്ചുകയറി മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം ഭാഗത്തേക്കു വന്ന ലിറ്റിൽ റാണിയെന്ന ബസ് ചെരിഞ്ചോട് പാലം ഇറങ്ങിയ ശേഷം മെയിൻ റോഡിലേക്കു കയറുന്ന ഇടവഴിയിൽ നിന്നെത്തിയ കാറിലാണ് ഇടിച്ചത്. ഇടവഴിയിൽ നിന്നു മെയിൻ റോഡിലേക്ക് കയറുമ്പോൾ കാർ മറ്റു വാഹനങ്ങൾ വരുന്നണ്ടോയെന്ന് നോക്കുകയോ ബ്രേക്ക് ചവിട്ടി കയറുകയോ ചെയ്യുന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നു