
വൈക്കം: കേരള വെളുത്തേടത്ത് നായർ വനിതാസമാജത്തിന്റെ മൂന്നാമത് നാരീശക്തി ജില്ലാസംഗമം ഇന്ന് വൈക്കത്ത് നടക്കും. രാവിലെ 10 ന് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഇ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
വിജയശ്രീ സ്വാശ്രയസംഘം ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് നിർവഹിക്കും. സ്വാശ്രയസംഘം സർട്ടിഫിക്കറ്റ് വിതരണം സംസ്ഥാന രക്ഷാധികാരി ടി.ജി.ഗോപാലകൃഷ്ണൻ നായർ നടത്തും. സ്ത്രീ ശാക്തീകരണം സ്വാശ്രയ സംഘത്തിലൂടെ എന്ന വിഷയത്തിൽ ഡോ.സി.പി.രശ്മി ക്ലാസെടുക്കും


