
കോട്ടയം : വൈക്കത്ത് വൻ ലഹരി മരുന്ന് വേട്ട. 34.28 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. വൈക്കപ്രയാർ കൊച്ചു കണിയാംതറ താഴ്ചയിൽ വിഷ്ണു വി ഗോപാൽ (32) ആണ് പിടിയിലായത്.
ജില്ലാപോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും, വൈക്കം പോലീസും ചേർന്ന് വൈക്കപ്രയാറിലുള്ള വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാളുടെ വീട്ടിലെ അടുക്കളയിൽ മസാലകൾ സൂക്ഷിക്കുന്ന ടിന്നിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് നിരോധിത ലഹരി വസ്തുവായ എംഡി എം എ കണ്ടെടുത്തത്. ഓണത്തിന് വിൽപ്പനക്കായാണ് ബാംഗ്ലൂരിൽ നിന്നും ലഹരി വസ്തുക്കൾ, കൊണ്ടുവന്നത് എന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ലാപോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈക്കം ഡിവൈഎസ്പി ബി വിജയൻ്റെ നിർദേശപ്രകാരം വൈക്കം എസ് എച്ച് ഒ സുകേഷ് എസിന്റെ നേതൃത്വത്തിൽ , എസ് ഐ വിഷ്ണു ജി, എ എസ് ഐ പ്രീതിജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിജയശങ്കർ, ജോസ് മോൻ, ഷാമോൻ, സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, രതീഷ്, വനിതാ സിവിൽ പോലീസ് ഓഫീസർ നെയ്തിൽ ജ്യോതി എന്നിവരടങ്ങുന്ന സംഘവും , ജില്ലാപോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.