
വൈക്കം: ബിജെപി വൈക്കം മണ്ഡലം വൈസ് പ്രസിഡൻ്റും മുൻ ജില്ലാ എഡ്യൂക്കേഷൻ ഓഫീസറുമായ കെ.ഒ. രമാകാന്തനെയും (81) ഭാര്യ തങ്കമ്മയേയും വീടുകയറി ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ പോലീസ് പ്രതികളെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ച് ബി ജെ പി വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.
സി പി ഐയിൽ നിന്ന് അടുത്ത കാലത്ത് ബിജെപിയിലേക്ക് പോയ രമാകാന്തനേയും ഭാര്യയേയും കഴിഞ്ഞ 19നാണ് സി പി ഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കൊതവറയിലെ വീട് കയറി അക്രമിച്ചതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
ബി ജെ പി നിയോജക മണ്ഡലം പ്രസിഡൻ്റ് എം.കെ. മഹേഷിൻ്റെ അധ്യക്ഷതയിൽ നടന്ന സമരപരിപാടി ബിജെപി നിയോജക മണ്ഡലം ചെയർമാൻ പി.ജി.ബിജുകുമാർ ഉദ്ഘാടനം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എം.കെ.മഹേഷ്, സുമേഷ് കൊല്ലേരിൽ, ലാൽകൃഷ്ണ, ലേഖഅശോകൻ, പി.സി.ബിനീഷ്കുമാർ, പി.കെ.ശശിധരൻ, രമേശ് കാവിമറ്റം, പി.ആർ. രജനി, പ്രീജു കെ.ശശി, വി. അമ്പിളി, പി.ഡി.സരസൻ, ജെ.ആർ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
അനുഭാവപൂർവം നടപടി സ്വീകരിക്കാമെന്ന പോലീസിന്റെ ഉറപ്പിൻമേൽ പ്രതിഷേധം അവസാനിപ്പിച്ചു.



