വൈക്കം വെച്ചൂരിൽ റോഡിന് കുറുകെ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു ; റോഡിൽ ഉണ്ടായിരുന്ന കാറുകൾക്ക് മുകളിലാണ് മരം വീണത്

Spread the love

കോട്ടയം : വൈക്കം വെച്ചൂരിൽ റോഡിന് കുറുകെ മരം വീണ് ഗതാഗത കുരുക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം.

വെച്ചൂരിൽ റോഡരികിലുണ്ടായിരുന്ന മരം കടപുഴകി റോഡിന് കുറുകെ വീഴുകയായിരുന്നു, റോഡിലുണ്ടായിരുന്ന കാറുകൾക്ക് മുകളിലേക്ക് ആണ് മരം വന്ന് പതിച്ചത്.

അപകടത്തിൽ ആർക്കും പരിക്കില്ല. മരം വീണതിനെ തുടർന്ന് റോഡിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്, മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group