
കാപ്പുംതല: വൈദ്യുതി പോസ്റ്റ് നിൽക്കുന്നത് ഒരു പഞ്ചായത്തിലാണെങ്കിൽ സ്റ്റേവയർ സ്ഥാപിച്ചിരിക്കുന്നത് മറ്റൊരു പഞ്ചായത്തിൽ . പോസ്റ്റിനും സ്റ്റേവയറിനും മധ്യേ ഒരു കനാൽ കടന്നുപോകുന്നു.
കോട്ടയം ഞീഴൂർ പഞ്ചായത്തിലെ കാപ്പുംതലയിലാണ് ഈ കൗതുക കാഴ്ച .
കാപ്പംതല കവലയ്ക്ക് സീപത്തെ കനാൽ തീരത്തെ വഴിയിലൂടെ 100 മീറ്റർ പടിഞ്ഞാറോട്ട് നടന്നാൽ കാണാം വൈദ്യുതി പോസ്റ്റ്.
പോസ്റ്റ് നിൽക്കുന്നത് ഞീഴൂർ പഞ്ചായത്തിലാണ്. സ്റ്റേ വയർ കെട്ടിയിരിക്കുന്നത് കടുത്തുരുത്തി പഞ്ചായത്തിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ മറ്റൊരു കാര്യമാണ് ഈ വൈദ്യുതി പോസ്റ്റിന്റെ വാർത്താപ്രാധാന്യംസ്റ്റേ വയറിന്റെ ചുവട്ടിൽ നിന്ന് വളർന്ന കാട്ടുപയർ പോസ്റ്റിന് മുകളിലെത്തി. അതായത് കടുത്തുരുത്തി പഞ്ചായത്തിലെ പയർ വള്ളി വളർന്ന് ഞീഴൂർ പഞ്ചായത്തിലെ പോസ്റ്റിന് മുകളിലെത്തി എന്നതാണ് കൗതുകം .
മൂവാറ്റുപുഴ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ കനാൽ കടന്നുപോകുന്നത് കടുത്തുരുത്തി, ഞീഴൂർ പഞ്ചായത്തുകളുട മധ്യത്തിലൂടെയാണ് എന്നതും കൗതുകമുണർത്തുന്നു.
വൈദ്യുതി പോസ്റ്റിലേക്ക് പയർ വള്ളി വളർന്നു കയറിട്ടും കെ എസ്ഇബിക്ക് കുലുക്കമില്ലേ എന്നു ചോദിക്കുന്നവരുണ്ട്. എന്നാൽ കുലുക്കമില്ല എന്നതാണ് സത്യം. പയർ എത്ര വേണേലും വളർന്നോ എന്നാണ് കെ എസ് ഇ ബി നിലപാട്. കാരണം. ഈ ലൈനിൽ കറന്റില്ല. മരം വീഴ്ച പതിവായി നഷ്ടമുണ്ടാകാൻ തുടങ്ങിയതോടെ ലൈൻ കട്ടു ചെയ്തതാണ്. പിന്നെന്തിന് കെഎസ്ഇബി പേടിക്കണം.