വൈദ്യുതി മോഷണം ഉൾപ്പെടെ വൈദ്യുതി ബോർഡിൽ കഴിഞ്ഞ വർഷം നടന്നത് 4252 ക്രമക്കേടുകൾ

Spread the love

കോട്ടയം: വൈദ്യുതി മോഷണം അടക്കം കെഎസ്‌ഇബിയില്‍ കഴിഞ്ഞ വര്‍ഷം നടന്നത് 4252 ക്രമക്കേടുകളെന്ന് കെഎസ്‌ഇബിയിലെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ കണ്ടെത്തല്‍.

2024-25 സാമ്ബത്തികവര്‍ഷം കണ്ടെത്തിയത് 288 വൈദ്യുതിമോഷണങ്ങളാണ്. ചീഫ് വിജിലന്‍സ് ഓഫീസര്‍ ബി.കെ. പ്രശാന്തന്‍ കാണിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 31,213 പരിശോധന നടത്തി.

അനധികൃത ലോഡ്, അനധികൃത എക്‌സ്റ്റെന്‍ഷന്‍, താരിഫ് ദുരുപയോഗം തുടങ്ങിയവയും ഉള്‍പ്പെടെ 4252 ക്രമക്കേടാണ് കണ്ടെത്തിയത്. 41.14 കോടി രൂപ പിഴ ചുമത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈദ്യുതിമോഷണക്കേസുകളില്‍ 12.5 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കെഎസ്‌ഇബിക്ക് നഷ്ടം വന്നത്. മോഷണംമൂലമുണ്ടായ നഷ്ടം 2.28 കോടി രൂപ.

വൈദ്യുതിമോഷണം കൂടുതലും വടക്കന്‍ ജില്ലകളിലാണ്. പിഴയടയ്ക്കാത്തതിനാല്‍ കഴിഞ്ഞവര്‍ഷം ഒരാള്‍ക്കെതിരേ ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. 2023-24ല്‍ 411 വ…