play-sharp-fill
വാഹനങ്ങളുടെ അതിസുരക്ഷാ നമ്പർ പ്ലേറ്റ്: ആഗോള ടെൻഡർ വിളിക്കുന്ന കാര്യത്തിൽ മന്ത്രിയും ഗതാഗത കമ്മീഷണറും രണ്ടു തട്ടിൽ

വാഹനങ്ങളുടെ അതിസുരക്ഷാ നമ്പർ പ്ലേറ്റ്: ആഗോള ടെൻഡർ വിളിക്കുന്ന കാര്യത്തിൽ മന്ത്രിയും ഗതാഗത കമ്മീഷണറും രണ്ടു തട്ടിൽ

 

തിരുവനന്തപുരം : വാഹനങ്ങളുടെ അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർമാണത്തിനു ആഗോള ടെൻഡർ വിളിക്കാൻ നിയമപരമായി കഴിയില്ലെന്നു വ്യക്തമാക്കി ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്ത് സർക്കാരിനു മറുപടി നൽകി.

സർക്കാരിന്റെ സ്റ്റോർ പർച്ചേസ് മാന്വലിനെതിരാണ് ഉത്തരവെന്നു കമ്മിഷണർ വിശദീകരിച്ചു. നമ്പർ പ്ലേറ്റ് സ്വന്തമായി നിർമിക്കാൻ ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ആന്റണി രാജു തുട ങ്ങി വച്ച ടെൻഡർ പ്രക്രിയ പാ ടേ റദ്ദാക്കിയാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്. ഇതോടെ മന്ത്രി കെ.ബി.ഗണേഷ്കുമാറൂം ശ്രീജിത്തും പുതിയ പോർമു ഖം തുറന്നു.

അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർമിക്കുന്നതിനുള്ള പാനലിൽ കേന്ദ്ര സർക്കാർ 18 കമ്പനികളെ : ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതു സ്വന്തം നിലയ്ക്കു നിർമി ക്കുന്നതാണു ലാഭകരമെന്ന് ആന്റണി രാജു മന്ത്രിയായിരിക്കെ : കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എടപ്പാളിൽ കെഎസ്ആർടിസിയുടെ ഡ്രൈവർ ട്രെയ്നിങ് റിസർച് യൂണിറ്റിൽ യന്ത്രം സ്ഥാപിക്കാൻ തീരുമാനി ക്കുകയും ചെയ്തു. അതനുസരിച്ച് യന്ത്രം സ്ഥാപിക്കാൻ ഗതാഗത കമ്മിഷണർ ടെൻഡർ വിളിച്ചു. അപ്പോഴേക്കും മന്ത്രി മാറി.
ടെൻഡർ തുറക്കരുതെന്ന്
പുതിയ മന്ത്രി ഗണേഷ് കുമാർ നിർദേശിച്ചെങ്കിലും അതു പരിഗണിക്കാതെ കമ്മിഷണർ ടെൻഡർ തുറന്നതോടെ 8 കമ്പനികൾ രംഗത്തെത്തി. അതോടെയാണ് അതു റദ്ദാക്കി ആഗോള ടെൻഡർ വിളിക്കാൻ സർക്കാർ ചൊവ്വാഴ്ച് ഉത്തരവിട്ടത്.

ഉത്തരവ് നിയമവിരുദ്ധം : കത്തിലെ കാരണങ്ങൾ

സ്‌റ്റോർ പർച്ചേസ് മാന്വൽ പ്രകാരം പ്രാദേശികമായി നിർ മാണ സാമഗ്രികൾ ലഭ്യമല്ലെ ങ്കിൽ മാത്രമേ ആഗോള ടെൻ
ഡർ വിളിക്കാനാകൂ. . 200 കോടി രൂപയ്ക്ക് താഴെയുള്ള ഇടപാടുകൾക്ക് ആഗോള ടെൻഡർ പാടില്ല. പ്ലേറ്റ് നിർമാണ യന്ത്രത്തിന്റെ ചെലവ് 2 കോടി രൂപ മാത്രമാണ്.

കാർ ഡീലർമാരുടെ കൈവശ വും അംഗീകൃത ഏജൻസികൾ ക്കും ഇതുണ്ട്.
ചില പ്രത്യേക കേസുകളിൽ വകുപ്പുകൾക്കു കേന്ദ്ര സർക്കാരിൻ്റെ മുൻകൂർ അനുമതിയോടെ ആഗോള ടെൻഡർ ചെയ്യാമെങ്കിലും ഇതിനു ടെൻഡർ രേഖകളുടെ പകർപ്പ്, വിദേശത്തെ 5
ഇന്ത്യൻ എംബസികൾക്കും നൽകണം. ബന്ധപ്പെട്ട രാജ്യങ്ങളിൽ അത് പ്രസിദ്ധികരിക്കാൻ
അപേക്ഷിക്കുകയും വേണം.