
കുടക്കച്ചിറ: കുടക്കച്ചിറ-ആണ്ടൂർ റോഡില്‍ വാഹനങ്ങള്‍ക്ക് ഭീഷണിയായി വൈദ്യുതി പോസ്റ്റ്. പരുവനാടി ജംഗ്ഷനു സമീപം റോഡിലേക്ക് അപകടകരമാംവിധം
ചെരിഞ്ഞുനില്‍ക്കുന്ന പോസ്റ്റില്‍ തട്ടി വാഹനങ്ങളുടെ റിയർവ്യൂ മിറർ പൊട്ടുന്നതു പതിവായിരിക്കുകയാണ്.
എതിരേ വാഹനങ്ങള്‍ വരുമ്പോള്‍ ഭാഗ്യംകൊണ്ടുമാത്രമാണ് പോസ്റ്റില്‍ ഇടിക്കാതെ അപകടം ഒഴിവാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈക്കം-പാലാ റോഡിന്‍റെയും പാലാ-ഉഴവൂർ റോഡിന്‍റെയും ലിങ്ക് റോഡായ ഈ റോഡില്‍ സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് സഞ്ചരിക്കുന്നത്.
റോഡിന്‍റെ വശം ചേർന്നുവരുന്ന ബൈക്ക് യാത്രികർ പലപ്പോഴും രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. വലിയ അപകടങ്ങള്‍ ഉണ്ടാകുന്നതിനുമുന്പ് പോസ്റ്റ്
മാറ്റിസ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കാൻ വൈദ്യുതിബോർഡ് അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.