video
play-sharp-fill
വാഹനം വിറ്റാൽ പോലും പിഴ അടയ്ക്കാനുള്ള തുക തികയില്ല; ഇനി നിയമം തെറ്റിച്ച് വാഹനം ഓടിക്കാൻ എല്ലാവരും ഒന്നു മടിക്കും

വാഹനം വിറ്റാൽ പോലും പിഴ അടയ്ക്കാനുള്ള തുക തികയില്ല; ഇനി നിയമം തെറ്റിച്ച് വാഹനം ഓടിക്കാൻ എല്ലാവരും ഒന്നു മടിക്കും

സ്വന്തം ലേഖിക

ന്യൂഡൽഹി: ഇനി മുതൽ മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചാൽ പിഴ അടയ്ക്കാനുള്ള തുക വാഹനം വിറ്റാൽപോലും ലഭിച്ചേക്കില്ലെന്ന മുന്നറിയിപ്പാണ് ലഭിക്കുന്നത്. അത്രയ്ക്കു ഭീമമായ പിഴയാണ് പുതിയ നിയമം പ്രാബല്യത്തിൽവന്നതോടെ നിയമലംഘകർക്ക് ലഭിച്ച് തുടങ്ങിയിരിക്കുന്നത്. ഗുഡ്ഗാവിലെ ദിനേഷ് മദനെന്ന യുവാവിന്റെ അനുഭവം അറിഞ്ഞാൽ നിയമം തെറ്റിച്ച് വാഹനം ഓടിക്കാൻ എല്ലാവരും ഒന്നു മടിക്കും.

ഹെൽമറ്റും വാഹനത്തിന്റെ രേഖകളുമില്ലാതെ സ്‌കൂട്ടറുമായി പുറത്തിറങ്ങിയ ദിനേഷിന് 23,000 രൂപയാണ് പിഴയായി പൊലീസ് ചുമത്തിയത്. വാഹനപരിശോധനയ്ക്കു പൊലീസ് തടയുമ്പോൾ ദിനേഷിന്റെ പക്കൽ പുകപരിശോധന സർട്ടിഫിക്കറ്റും ലൈസൻസും ഉണ്ടായിരുന്നില്ല. ഇതെല്ലാം ചേർത്താണ് പിഴ. ലൈസൻസില്ലാത്തതിന് 5,000 രൂപ, വാഹനം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 5,000 രൂപ. ഇൻഷുറൻസ് ഇല്ലാത്തതിന് 2,000 രൂപ, പുകപരിശോധന സർട്ടിഫിക്കറ്റ് എടുക്കാത്തതിരുന്നതിന് 10,000. ഹെൽമെറ്റ് വയ്ക്കാതെ വണ്ടി ഓടിച്ചതിന് 10,000 എന്നിങ്ങനെ ഒരു പാക്കേജായാണ് ദിനേഷിന് പൊലീസ് പിഴ ചുമത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ സ്‌കൂട്ടർ വിറ്റാൽ ആകെ 15,000 രൂപയാവും ലഭിക്കുക എന്നാണ് പിഴ രേഖപ്പെടുത്തിയ രസീത് കണ്ട് ദിനേഷ് പറഞ്ഞത്. വാഹനങ്ങളുടെ രേഖകൾ കയ്യിൽ സൂക്ഷിച്ചിട്ടില്ലെന്നും വീട്ടിലുണ്ടെന്നും പൊലീസിനെ അറിയിച്ചെങ്കിലും അവർ അംഗീകരിക്കാൻ തയാറായില്ല. വാട്സ്ആപ്പ് വഴി രേഖകളുടെ പകർപ്പ് വീട്ടിൽനിന്നും അയച്ചു നൽകിയെങ്കിലും അത് കാണിക്കുന്നതിന് മുമ്പ് പൊലീസ് പിഴയടിച്ചെന്നും ദിനേഷ് പറയുന്നു.

ഭീമമായ തുക അടക്കാൻ കഴിയാതെ വന്നതോടെ സ്‌കൂട്ടർ പൊലീസുകാർ പിടിച്ചെടുക്കുകയായിരുന്നു. പൊലീസുകാരൻ കുറച്ചുനേരം കാത്തിരുന്നെങ്കിൽ ഇത്രയും പിഴ ലഭിക്കില്ലായിരുന്നു. പിഴ ഇളവ് ചെയ്യുമെന്നാണ് താൻ കരുതുന്നത്. ഇന്ന് മുതൽ, താൻ എല്ലായ്പ്പോഴും വാഹനത്തിന്റെ രേഖകൾ കൈയിൽ കരുതുമെന്നും ദിനേഷ് പറഞ്ഞു.