video
play-sharp-fill

വാഹന പരിശോധനയ്ക്കിടെ എസ് ഐയെ കടിച്ച് പരിക്കേൽപ്പിച്ച ഡ്രൈവർ അറസ്റ്റിൽ

വാഹന പരിശോധനയ്ക്കിടെ എസ് ഐയെ കടിച്ച് പരിക്കേൽപ്പിച്ച ഡ്രൈവർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കഴക്കൂട്ടം: കഠിനംകുളത്ത് വാഹന പരിശോധനയ്ക്കിടെ മദ്യപിച്ച് വാഹനമോടിച്ചയാൾ എസ്ഐയെ കടിച്ച് പരിക്കേൽപ്പിച്ചു. ചിറയിൻകീഴ് കിഴുവിലം തോട്ടവാരം വയലിൽ വീട്ടിൽ പ്രദീപ് ആണ് അറസ്റ്റിലായത്. പുതുകുറുച്ചി ജംഗ്ഷനിൽ എസ്ഐ അഭിലാഷും സംഘവും വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കേയാണ് സംഭവം. പ്രദീപ് കാറിൽ വരവേ എസ്ഐ വാഹനം തടഞ്ഞു. തുടർന്ന് പരിശോധന നടത്തിയപ്പോൾ പ്രദീപ് മദ്യപിച്ചതായി കണ്ടെത്തുകയും പൊലീസ് വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വാഹനത്തിൽ കയറാൻ വിസമ്മതിച്ചതിനെ തുടർന്ന് പ്രതിയെ വാഹനത്തിൽ കയറ്റുന്നതിനിടെയാണ് എസ്ഐയ്ക്ക് നെഞ്ചിൽ കടിയേറ്റത്. കടിയേറ്റ എസ്. ഐ എസ്. അഭിലാഷ് പുത്തൻതോപ്പ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.