
കോഴിക്കോട്: കേന്ദ്ര വഖഫ് നിയമഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതാണ്.
വഖഫിന്റെ പേരില്‍ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബോർഡിന്റെ കോഴിക്കോട് ഡിവിഷണല്‍ ബോർഡ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങള്‍ എന്തൊക്കെയോ കവരുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നതാണ് കേന്ദ്ര വഖഫ് നിയമ ഭേദഗതി. വഖഫിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കുമെന്ന തരത്തിലെ പ്രചാരണങ്ങള്‍ വലിയതോതില്‍ ഉണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ സർക്കാർ അത്തരത്തില്‍ ആരെയും കുടിയിറക്കില്ല. എന്നുമാത്രമല്ല, ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിച്ച ഒരു അവകാശവും കവർന്നെടുക്കില്ലെന്നും സർക്കാർ ഉറപ്പ് നല്‍കിയിട്ടുണ്ട്. അത് ആവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.