മുനമ്പം വഖഫ് ഭൂമി തര്‍ക്കം: വഖഫ് സംരക്ഷണ വേദി നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Spread the love

കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

video
play-sharp-fill

ജസ്റ്റിസ്‌ മനോജ്‌ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. സർക്കാർ നല്‍കിയ തടസ ഹർജിയും കോടതി പരിഗണിക്കും.

ഉത്തരവ് സ്റ്റേ ചെയ്യണം എന്നാണ് വഖഫ് സംരക്ഷണ വേദിയുടെ ആവശ്യം. മുനമ്പം ഭൂമി തർക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയില്‍ ആയതിനാല്‍ ഹൈകോടതിക്ക് ഉത്തരവ് ഇറക്കാനാക്കില്ല എന്നാണ് ഹർജിയിലെ പ്രധാന വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുനമ്പത്തെ ഭൂമി തർക്കത്തില്‍ കമ്മീഷനെ നിയമിക്കാനാകുമോ എന്നതായിരുന്നു ഹൈക്കോടതിക്ക് മുൻപില്‍ ഉണ്ടായിരുന്ന വിഷയമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.