വാഗമണ്ണിൽ പട്ടയഭൂമി കൈവശപ്പെടുത്താൻ ശ്രമം: ഒരു സംഘം പട്ടയ ഭൂമിയിൽ അതിക്രമിച്ചു കയറി വസ്തു ഉടമയെ ക്രൂരമായി അക്രമിച്ചു; വസ്തു കയ്യേറുന്ന ഗുണ്ടകളെ കൊണ്ട് പൊറുതിമുട്ടി വാഗമണ്ണുകാർ

Spread the love

വാഗമൺ : പുള്ളിക്കാനത്ത് പട്ടയഭൂമി ബലമായി കൈവശപ്പെടുത്താൻ ശ്രമം, പട്ടയ ഭൂമിയിൽ അതിക്രമിച്ചു കയറി സ്ഥലം ഉടമയെ ക്രൂരമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.

video
play-sharp-fill

സംഭവവുമായി ബന്ധപ്പെട്ട് വാഗമൺ പുള്ളിക്കാനം ശ്രീലക്ഷ്മി ഭവനിൽ എം.സുജിത്താണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.

കഴിഞ്ഞ 35 വർഷമായി അതിരുകൾ കൃത്യമായി പരിപാലിച്ച് തേയില കൃഷി ചെയ്തു വരുന്ന സ്ഥലമാണ് പരാതിക്കാരൻ്റെത്. തൊട്ടടുത്ത് സ്ഥലമുള്ള വ്യക്തി പരാതിക്കാരൻ്റെ വസ്തു ബലമായി കൈവശപ്പെടുത്താൻ ശ്രമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരൻ്റെ പിതാവിന്റെ സഹോദരൻ്റെ പേരിലുള്ള സ്ഥലമാണിത്. ഈ സ്ഥലം കൈക്കലാക്കാൻ ഒരു കൂട്ടം ആളുകൾ സ്ഥലത്ത് അതിക്രമിച്ചു കടക്കുകയും പരാതിക്കാരൻ്റെ പിതാവിൻ്റെ സഹോദരനും സ്ഥലമുടമയുമായ മരുതയ്യനെയാണ് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

മാരുതി 800,മാരുതി ആൾട്ടോ കാറുകളിലായിട്ടാണ് അക്രമി സംഘം സ്ഥലത്തെത്തിയത്. അക്രമികൾ വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് പരാതി നൽകിയിട്ടുള്ളത്.

 

സ്ഥലത്തിന്റെ ഉടമസ്ഥതയെച്ചൊല്ലിയുള്ള തർക്കം നിലവിൽ ഈരാറ്റു പേട്ട മുൻസിഫ് കോടതിയിൽ നടന്നുവരുകയാണ്. കൂടാതെ ഇൻജക്ഷൻ ഓർഡറും നില നിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോടതി വിധി പോലും ലംഘിച്ച് അതിക്രമം നടത്തിയിരിക്കുന്നത്.

 

സംഭവത്തിന് വാഗമൺ പോലീസ് കൂട്ടുനിൽക്കുന്നതായും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ജില്ലാ പോലീസ് മേധാവി ക്ക് പരാതിയി നൽകിയത് ‘

 

ഇതുപോലെ ഈ പ്രദേശത്ത് സമാന സംഭവം നേരത്തെയും ഉണ്ടായിട്ടുള്ളതായി നാട്ടുകാരും പറയുന്നു. പോലീസ് നേരിട്ട് ഗുണ്ടകളുമായെത്തി അംഗ വൈകല്യം ഉള്ളയാളെ മർദ്ദിക്കുകയും സ്ഥലം തട്ടിയെടുക്കാനുള്ള ശ്രമത്തിന് ഒത്താശ നൽകിയതായും നാട്ടുകാർ പറഞ്ഞു. ആ സംഭവവും കോടതി ഉത്തരവ് മറി കടന്നു കൊണ്ടായിരുന്നു.