വാഗമണ്ണിലെ റിസോർട്ടിൽ നിശാപ്പാർട്ടി: ഇരുപത്തഞ്ചോളം യുവതികൾ പിടിയിൽ; പരിശോധനയിൽ വീര്യം കൂടിയ ലഹരി മരുന്നായ എൽ.എസ്.ഡിയും പിടിച്ചെടുത്തു

Spread the love

തേർഡ് ഐ ക്രൈം

video
play-sharp-fill

ഇടുക്കി: അമിത ലൈംഗികതയും , വീര്യം കൂടിയ ലഹരിമരുന്നുകളുമായി വാഗമണ്ണിൽ നിശാപാർട്ടി. വാഗമണ്ണിലെ  റിസോർട്ട് കേന്ദ്രീകരിച്ചാണ് നിശാപാർട്ടി നടന്നത്. വൈകുന്നേരം തുടങ്ങിയ നിശാ പാര്‍ട്ടിയെ കുറിച്ച്‌ എസ്.പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ 25 യുവതികളെയും വീര്യം കൂടിയ ലഹരി മരുന്നുകളും പിടിച്ചെടുത്തു.

വാഗമണ്ണിലെ സ്വകാര്യ റിസോര്‍ട്ടിൽ  നടന്ന ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന്റെ റെയ്ഡില്‍ എല്‍എസ്ഡി അടക്കമുള്ള ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു. നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത അറുപതോളം പേര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുപത്തിയഞ്ചോളം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായിരിക്കുന്നത്. എല്‍ എസ് ഡി, സ്റ്റാമ്പ്‌, ഹെറോയില്‍, കഞ്ചാവ് തുടങ്ങിയവ ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വാഗമണ്‍ വട്ടപ്പത്താലിലെ ക്ലിഫ്‌ഇന്‍ റിസോര്‍ട്ടില്‍ ആയിരുന്നു റെയ്ഡ് നടന്നത്.