video
play-sharp-fill

കൊറോണയെ ജയിക്കാം..! കൊറോണ ഗാനം ആലപിച്ച് വടിവേലു : സോഷ്യൽ മീഡിയിൽ വൈറലായി വടിവേലുവിന്റെ ഗാനം

കൊറോണയെ ജയിക്കാം..! കൊറോണ ഗാനം ആലപിച്ച് വടിവേലു : സോഷ്യൽ മീഡിയിൽ വൈറലായി വടിവേലുവിന്റെ ഗാനം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : കൊറോണ പ്രതിരോധിക്കാൽ ബോധവൽക്കരണ വീഡിയോയും സന്ദേശങ്ങളുമായി നിരവധി ചലചിത്ര താരങ്ങളാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ ലോകത്തെ ഭീതിലാഴ്ത്തിയ കൊറോണയെ തുരുത്തുന്നതിനായി ജനങ്ങൾക്ക് ബോധവൽക്കരണവുമായി തമിഴ് ഹാസ്യ നടൻ വടിവേലുവും രംഗത്ത് എത്തിയിരിക്കുകയാണ്.

ലോക്ഡൗണിൽ അനാവശ്യമായി പുറത്തിറങ്ങുന്നവരോട് കൈകൂപ്പി അഭ്യർത്ഥനയുമായി തമിഴ് ഹാസ്യ നടൻ വടിവേലു നേരത്തെ രംഗത്തെത്തിയിരുന്നു. ആരും പുറത്തിറങ്ങരുതെന്ന് അഭ്യർത്ഥിച്ച് കൊണ്ട് അദ്ദേഹം വീഡിയോയും പങ്കുവെച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദയവുചെയ്ത് ആരും പുറത്തിറങ്ങരുതെന്നും സർക്കാർ നിർദ്ദേശങ്ങൽ പാലിച്ച് കുറച്ചു നാൾ വീട്ടിൽ തന്നെ ഇരിക്കണമെന്നും നമ്മുടെ മക്കൾക്കും ഭാവിതലമുറയ്ക്ക് വേണ്ടിയെങ്കിലും ഇങ്ങനെ ചെയ്യണമെന്നാണ് കൈകൂപ്പി വിതുമ്പി വടിവേലു പറഞ്ഞത്.

ഇപ്പോഴിതാ കൊറോണ ഗാനം ആലപിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്. വടുവേലുവിന്റെ ഈ കൊറോണ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ‘കൊറോണയെ ജയിക്കാം’ എന്ന ക്യാപ്ഷനോടെയാണ് താരം ഗാനം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പ്രേക്ഷകരുമാരുമായി പങ്കുവെച്ചിരിക്കുന്നത്. ഗാനത്തിന് മികച്ച പ്രതിരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പങ്കുവച്ച ഗാനം ഹൃദയത്തിലാണ് പതിച്ചത് എന്നിങ്ങനെ പോകുന്നു സമൂഹമാധ്യമങ്ങളിലെ കമന്റുകൾ.

വളരെ കുറച്ച് സമയങ്ങൾക്കകം തന്നെ വടിവേലുവിന്റെ കെറോണ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.