വാദിയില്‍ അകപ്പെട്ട് കാണാതായ ആളെ മരിച്ചനിലയില്‍ കണ്ടെത്തി വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ വാദിയിലകപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.
സ്വന്തം ലേഖകൻ
ദിമ വത്താഈന്‍ വിലായത്തിലെ വാദി ദൈഖയില്‍നിന്ന് അയ്യൂബ് ബിന്‍ ആമിര്‍ ബിന്‍ ഹമൂദ് അല്‍ റഹ്ബിയുടെ (21) മൃതദേഹമാണ് മൂന്നു ദിവസത്തിനുശേഷം കണ്ടെടുത്തത്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അയ്യൂബ് ബിന്‍ അമര്‍ ഒരു കൂട്ടം യുവാക്കള്‍ക്കൊപ്പം ദിമ വത്താഈന്‍ വിലായത്തിലെ തൂല്‍ ഏരിയയില്‍ പര്‍വതത്തിന്‍റെ അരികിലൂടെ നടക്കുകയായിരുന്നു. ഇതിനിടെ കാല്‍തെന്നി ഖുറിത്ത് വിലായത്ത് അല്‍-മസ്‌റ ഏരിയയിലെ വാദി ദേഖ അണക്കെട്ടിലേക്കുള്ള വാദിയില്‍ വീഴുകയായിരുന്നുവെന്ന് ബന്ധുവായ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍റഹ്ബി പറഞ്ഞു.വടക്കന്‍ ശര്‍ഖിയ, മസ്‌കത്ത് ഗവര്‍ണറേറ്റുകളിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് വകുപ്പുകളുടെ സെര്‍ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍, പൊലീസ് ഏവിയേഷന്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു തിരച്ചില്‍ നടത്തിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ബുധനാഴ്ച തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ജഅലന്‍ ബനീ ബൂഅലി വിലായത്തിലെ വാദി അല്‍ ബത്തയില്‍പെട്ട് ദമ്ബതികള്‍ മരിച്ചിരുന്നു. മൂന്നു വാഹനങ്ങളിലായി എട്ടുപേരായിരുന്നു വാദിയില്‍ അകപ്പെട്ടിരുന്നത്. ഇതില്‍ ആറുപേരെ സംഭവ സമയത്തുതന്നെ രക്ഷിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് നടത്തിയ തിരിച്ചിലിനിടെയാണ് ദമ്ബതികളായ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടത്തുന്നത്. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് തിരച്ചില്‍ നടത്തിയിരുന്നത്.