
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ മൂന്ന് മാസത്തിനകം; ശരാശരി 160 കിലോമീറ്റര്‍ വേഗത;ദുര്‍ഗന്ധരഹിത ടോയ്‌ലറ്റ്
ബംഗളൂരു: ട്രെയിൻ യാത്ര കണ്ണടച്ച് തുറക്കും വേഗത്തിലാക്കാൻ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകള്‍ വരുന്നു. ട്രെയിനിന്റെ ആദ്യ മാതൃക റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തുവിട്ടു.
പുതുതായി അവതരിപ്പിച്ച കോച്ച് 10 ദിവസത്തേയ്ക്ക് പരീക്ഷണ ഓട്ടം നടത്തുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ട്രാക്കില്‍ പരീക്ഷണം നടത്തി തൃപ്തികരമാണങ്കെില്‍ മൂന്ന് മാസത്തിനകം ട്രെയിൻ സർവീസിന്റെ ഭാഗമാക്കാനാണ് തിരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രെയിനിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് വന്ദേഭാരത് അതിന്റെ സ്ലീപ്പർ ട്രെയിനുകള്‍ അവതരിപ്പിക്കുന്നത്. ട്രെയിനില്‍ 16 കോച്ചുകളിലായി 823 ബെർത്തുകളായിരിക്കും ഉണ്ടായിരിക്കുക. 160 കിലോമീറ്റർ വേഗത്തില്‍ സർവീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്റ്റിംഗ് വേഗത 180 കിലോമീറ്റർ ആയിരിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് എസി ടു ടയർ കോച്ചുകള്‍, 11 എസി ത്രി ടയർ കോച്ചുകള്‍, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചുകള്‍ എന്നിവയായിരിക്കും ഉണ്ടായിരിക്കുക. ദുർഗന്ധ രഹിത ടോയ്‌ലറ്റ്, ജിഎഫ്‌ആർപി പാനലുകള്‍, ഓട്ടോമാറ്റിക് എക്‌സറ്റീരിയർ പാസഞ്ചർ ഡോറുകള്‍, വിശാലമായ ലഗേജ് മുറി എന്നിവയും ഉണ്ടായിരിക്കും.