video
play-sharp-fill
വടശ്ശേരിക്കരയിൽ 600 കിലോ റ​ബ​ർ​ഷീ​റ്റ്​ മോ​ഷ്ടി​ച്ച കേസ്; പി​ടി​കി​ട്ടാ​പ്പു​ള്ളി​ 24 വ​ർ​ഷ​ത്തി​നു ശേ​ഷം പിടിയിൽ

വടശ്ശേരിക്കരയിൽ 600 കിലോ റ​ബ​ർ​ഷീ​റ്റ്​ മോ​ഷ്ടി​ച്ച കേസ്; പി​ടി​കി​ട്ടാ​പ്പു​ള്ളി​ 24 വ​ർ​ഷ​ത്തി​നു ശേ​ഷം പിടിയിൽ

സ്വന്തം ലേഖകൻ

വ​ട​ശ്ശേ​രി​ക്ക​ര: 600 കി​ലോ റ​ബ​ർ​ഷീ​റ്റ്​ മോ​ഷ്ടി​ച്ച​ കേസിൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ മോ​ഷ്ടാ​വി​നെ 24 വ​ർ​ഷ​ത്തി​നു ശേ​ഷം പെ​രു​ന്നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ര​ങ്ങാ​നം ആ​ലു​ങ്ക​ൽ പ​ള്ളി​മു​രു​പ്പേ​ൽ വീ​ട്ടി​ൽ ത​ങ്ക​ച്ച​നെ​യാ​ണ് തി​ങ്ക​ളാ​ഴ്ച പി​ടി​കൂ​ടി​യ​ത്.

1999ൽ ​പെ​രു​നാ​ട് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ ഇ​യാ​ളെ റാ​ന്നി ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി 2010ൽ ​പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ 24 വ​ർ​ഷ​മാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ൽ മാ​റി​മാ​റി താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന ആ​ന​ന്ദ​പ്പ​ള്ളി മാ​മ്മൂ​ട്ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പൊ​ലീ​സ് കു​ടു​ക്കി​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. പെ​രു​ന്നാ​ട്​ പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജീ​വ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സി.​പി.​ഒ​മാ​രാ​യ അ​രു​ൺ​രാ​ജ്, പ്ര​ദീ​പ്‌ കു​മാ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.