
തലയോലപ്പറമ്പ് :
കൂലി വർദ്ധനവിനും ജോലി സമയ ക്ലിപ്തതയ്ക്കും വേണ്ടി വടയാറിൽ നടന്ന ഐതിഹാസികമായ കർഷക തൊഴിലാളി സമരത്തിൽ ജന്മി ഗുണ്ടാ സംഘത്തിന്റെ കൊലക്കത്തിക്കിരയായി ജീവൻ നഷ്ടപ്പെട്ട വടയാർ തങ്കപ്പനെ അനുസ്മരിച്ച് നാട്.
രാവിലെ 9 മണിക്ക് ടിവി പുരത്തെ പത്മേക്ഷണൽ സ്മൃതി മണ്ഡപത്തിൽ നിന്നും സിപിഎം വൈക്കം ഏരിയ സെക്രട്ടറി പി ശശിധരൻ തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി ഡോ. സി എം കുസുമന് ദീപശിഖ കൈമാറി.
ദീപശിഖ അത്‌ലറ്റുകൾ ഏറ്റുവാങ്ങി നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചു. സിപി എം ജില്ലാ കമ്മിറ്റി അംഗം എം പി ജയപ്രകാശ് ദീപശിഖ വടയാർ തങ്കപ്പന്റെ ബലികുടീരത്തിൽ സ്ഥാപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ചേർന്ന രക്തസാക്ഷി അനുസ്മരണ സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയർമാനും ഏരിയ സെക്രട്ടറിയുമായ ഡോ. സി എം കുസുമൻ അധ്യക്ഷനായി ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശെൽവരാജ്,എം പി ജയപ്രകാശ്, ഏരിയ കമ്മിറ്റി
അംഗങ്ങളായ പി വി ഹരികുട്ടൻ, കെ വിജയൻ, ടി എൻ സിബി, എ പി ജയൻ, വി കെ രവി, അഡ്വ എൻ ചന്ദ്രബാബു, കെ എസ് വേണുഗോപാൽ, വി എൻ ബാബു, അബ്ദുൽ സലിം എന്നിവർ സംസാരിച്ചു.