
തലയോലപറമ്പ്:വടയാർ ഇളങ്കാവ് ദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ ആറ്റുവേല ചാടിന്റെ നവീകരണത്തിനു ഒരുക്കങ്ങൾ ആരംഭിച്ചു. ആറ്റുവേലചാടിന്റെ ബലിക്കൽ പുരയുടെ നിർമ്മാണത്തിനാവശ്യമായ തൂണിനുള്ള മരം ഇളകാവ് ദേവി ക്ഷേത്രത്തിൽ എത്തിച്ചു. തുറു വേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിൽ നിന്നും വിശ്വകർമ്മ മഹാസഭ വടയാർ ശാഖയുടെയും മഹിള സംഘത്തിന്റെയും നേതൃത്വത്തിൽ താലപ്പൊലി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ അലങ്കരിച്ച വാഹനത്തിലാണ് വടയാർ ഇളങ്കാവ് ദേവി ക്ഷേത്രത്തിലെത്തിച്ചത്.
ചടങ്ങിൽ വിശ്വകർമ്മ മഹാസഭ വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.ജി.ശിവദാസൻ, സെക്രട്ടറി ,എസ്.കൃഷ്ണൻ,വടയാർ ശാഖ പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ , സെക്രട്ടറി എം.ജി.ജയപ്രകാശ്, ട്രഷറർ നിഷാന്ത്, മഹിള സംഘം പ്രസിഡൻ്റ് രഞ്ചുസുധിഷ് , സെക്രട്ടറി സിന്ധുബിജു, ട്രഷറർ ഇന്ദുലേഖ ജയപ്രകാശ് എന്നിവർ നേതൃത്വം നല്കി.
250 വർഷം പഴക്കമുള്ള ആറ്റുവേല ചാടിന്റെ ജീർണത പരിഹരിക്കണമെന്ന ദേവഹിതം അനുസരിച്ചാണ് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നവീകരണം നടത്തുന്നത്.ആദ്യ ഘട്ടമായി ചാടിന്റെ തട്ട് നവികരിക്കും.
ഘട്ടംഘട്ടമായി നവികരണം പൂർത്തിയാക്കും. ചാടിന്റെ ബലിക്കൽ പുരയുടെ ഒരു തൂണിന് ആവശ്യമായ തേക്ക് മരം വടക്കുംകൂർ കൊച്ചുനാട്ടുകോവിലകത്ത് മനോഹര വർമ്മയും തട്ട് ഇടുന്നതിന് പലകയ്ക്കായി മഞ്ജുഭവനത്തിൽ ശ്രീമോനുമാണ് സമർപ്പിച്ചത്. ആചാരപ്രകാരം വെളിച്ചപ്പാട് സോമൻഅടിയം ചാടിന്റെ തുണിന് ആവശ്യമായ വൃക്ഷത്തിൽ വാളു ഉപയോഗിച്ച കൊത്തിയ ശേഷമാണ് മരം മുറിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങുകളിൽ ആറ്റുവേല ചാട് നിർമ്മാണ അവകാശികളായ പ്രസാദ് വല്യാറമ്പത്ത് , അനിൽകുമാർ വടയാർ, ബാബുകരക്കണ്ടത്തിൽ അനിൽ കടുക്കര, വടയാർ ഇളങ്കാവ് ഉപദേശക സമിതി പ്രസിഡണ്ട് ആർ. പ്രദീപ് കുമാർ , സെക്രട്ടറി സിജിഷ് സുരേന്ദ്രൻ , സബ് ഗ്രൂപ്പ് ഓഫിസർ ആർ. ദീപു എന്നിവർ നേതൃത്വം നൽകി.



