കോട്ടയം വടവാതൂർ മുള്ളുവേലിപ്പടിയിൽ പൈപ്പ് ജലം കിട്ടിയിട്ട് 3 മാസമായി: ജനം ദുരിതത്തിൽ: കിണർ പോലുമില്ലാത്ത വീട്ടുകാർ നെട്ടോട്ടത്തിൽ: വഴിയില്ലാത്തതിനാൽ വിലയ്ക്ക് വാങ്ങി വെള്ളം എത്തിക്കാനും കഴിയുന്നില്ല.

Spread the love

വടവാതൂർ :എംആർഎഫിന് സമീപം മുള്ളുവേലിപടിയിൽ കുടിവെള്ളം എത്തിയിട്ട് മൂന്നുമാസം. 15 ഓളം വീടുകളിൽ മൂന്നുമാസത്തോളമായി വെള്ളം ലഭിക്കുന്നില്ല.പൈപ്പ് ഉണ്ടെങ്കിലും വെള്ളം ലഭിക്കുന്നില്ല എന്നാണ് പരാതി പൈപ്പ് തുറന്നാൽ ശൂ..

എന്നുള്ള ശബ്ദം മാത്രം. വാട്ടർ അതോറിറ്റിയിൽ നിരവധി തവണ പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇവിടെയുള്ള ഒരൊറ്റ വീട്ടിൽ പോലും കിണർ ഇല്ല . കിണർ കുത്തിയാൽ വെള്ളം കിട്ടാത്തതിനാൽ ആർക്കും കിണർ ഇല്ല . പൈപ്പ് ജലത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്.

ഏതാനും മാസങ്ങൾക്ക് മുമ്പ് വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയെ ഇവർ സമീപിച്ചിരുന്നു എംഎൽഎയുടെ നിർദ്ദേശത്തെ തുടർന്ന് മുള്ളുവേലിപടിയിൽ ഒരു വാൽവ് സ്ഥാപിച്ച് വിതരണം നിയന്ത്രിച്ച് ജനങ്ങൾക്ക് വെള്ളം എത്തിക്കാൻ നടപടി സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാൽവ് പ്രവർത്തിപ്പിക്കാൻ ചിലരെ ചുമതലപ്പെടുത്തുകയും ചെയ്തു. ഏതാനും ദിവസം കാര്യക്ഷമമായി വാൽവ് പ്രവർത്തിപ്പിച്ചു. പിന്നെ പ്രവർത്തനം സ്തംഭിച്ചു. ഇപ്പോൾ വാൽവ് തുറക്കുകയോ അടക്കുകയോ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ടാണ് പൈപ്പ് ജലം കിട്ടാത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുള്ളുവേലി പടിക്ക് സമീപത്താണ് വാട്ടർ അതോറിറ്റിയുടെ ജലസംഭരണി സ്ഥാപിച്ചിരിക്കുന്നത് തൊട്ടടുത്ത് ജലസംഭരണി ഉണ്ടെങ്കിലും മുള്ളുവേലിപ്പടിയിലേക്ക് വെള്ളം കിട്ടുന്നില്ല.

അതേസമയം വടവാതൂർ കളത്തിപ്പടി എന്നിവിടങ്ങളിലെ ഫ്ലാറ്റുകളിൽ വരെ വെള്ളം കയറി ചെല്ലുന്നുണ്ട് മുള്ളുവേലിപ്പടിയിലെ നാട്ടുകാർക്ക് വണ്ടിയിൽ കൊണ്ടുവരുന്ന വെള്ളം പോലും വാങ്ങാൻ കഴിയില്ല വണ്ടി കയറുന്നതിനുള്ള വഴി ഇല്ലാത്തതാണ് പ്രശ്നം വെള്ളം വിലയ്ക്ക് പോലും വാങ്ങി കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയിലാണ് ഇവർ.