video
play-sharp-fill

കുട്ടികള്‍ക്കുവേണ്ടി താൻ എല്ലാം ക്ഷമിക്കുകയും മറക്കുകയുമാണെന്ന് സുനില്‍….! വണ്ടൻമേട്ടിൽ കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ലഹരിക്കേസില്‍ കുടുക്കിയ സംഭവം; സൗമ്യയെ ജാമ്യത്തിലിറക്കി ഭര്‍ത്താവ്; പരാതി പിൻവലിക്കാൻ തീരുമാനം

കുട്ടികള്‍ക്കുവേണ്ടി താൻ എല്ലാം ക്ഷമിക്കുകയും മറക്കുകയുമാണെന്ന് സുനില്‍….! വണ്ടൻമേട്ടിൽ കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ലഹരിക്കേസില്‍ കുടുക്കിയ സംഭവം; സൗമ്യയെ ജാമ്യത്തിലിറക്കി ഭര്‍ത്താവ്; പരാതി പിൻവലിക്കാൻ തീരുമാനം

Spread the love

സ്വന്തം ലേഖിക

വണ്ടൻമേട്: കാമുകനൊപ്പം ജീവിക്കാൻ ഭര്‍ത്താവിനെ എംഡിഎംഎ കേസില്‍പെടുത്താൻ ശ്രമിച്ച ഇടുക്കി വണ്ടൻമേട് പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗം സൗമ്യ അബ്രഹാമിന്റെ വാര്‍ത്ത കേട്ട് കേരളം നടുങ്ങിയിരുന്നു.

ഗള്‍ഫുകാരനായ പുറ്റടി സ്വദേശി വിനോദിനൊപ്പം ജീവിക്കാനായിരുന്നു യുവതി ഈ സാഹസം കാട്ടിയത്. എംഡിഎംഎയുമായി സൗമ്യയുടെ ഭര്‍ത്താവിനെ പൊലീസ് പിടികൂടിയെങ്കിലും അന്വേഷണത്തിനൊടുവില്‍ സത്യാവസ്ഥ പുറത്തുവരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സംഭവത്തോടെ സൗമ്യയോട് സ്വന്തം പാര്‍ട്ടിയും ബന്ധുക്കളുമെല്ലാം അകല്‍ച്ച സൂക്ഷിച്ചിരുന്നു. ഇപ്പോഴിതാ, ഒരിക്കല്‍ തുറങ്കിലടച്ച്‌ ഒഴിവാക്കാൻ സൗമ്യ ശ്രമിച്ച ഭര്‍ത്താവ് സുനില്‍ വര്‍ഗീസ് വീണ്ടും സൗമ്യയെ ചേര്‍ത്തുപിടിക്കുകയാണ്.

കുട്ടികള്‍ക്കുവേണ്ടി താൻ എല്ലാം ക്ഷമിക്കുകയും മറക്കുകയുമാണെന്നാണ് സുനില്‍ വ്യക്തമാക്കുന്നത്. സുനില്‍ തന്നെയാണ് സൗമ്യയെ ജാമ്യത്തിലിറക്കിയതും.

പരാതി പിൻവലിക്കാൻ തന്നെയാണ് സുനിലിൻ്റെ തീരുമാനമെന്നാണ് സുനിലുമായി അടുപ്പമുള്ളവര്‍ പറയുന്നതും. സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഒരു വലിയ വിവാദവും അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും ശുഭപര്യവസാനിക്കുകയാണ്.