play-sharp-fill
നീതി നടപ്പാകേണ്ട പൊലീസ് ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നു; അപകടത്തിൽ പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ടിട്ടും ഇടിച്ച വാഹനത്തെ കണ്ടെത്താനാവാതെ പൊലീസ്; സാക്ഷികൾ ഇല്ലെന്ന പേരിൽ കേസ് എഴുതിതള്ളിയതിൽ ദുരൂഹത; നീതി ലഭിക്കാതെ വണ്ടൻമേട്ടിലെ രാജനും കുടുംബവും; ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തതോടെ പ്രതീക്ഷയർപ്പിച്ച് രാജനും കുടുംബവും

നീതി നടപ്പാകേണ്ട പൊലീസ് ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നു; അപകടത്തിൽ പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ടിട്ടും ഇടിച്ച വാഹനത്തെ കണ്ടെത്താനാവാതെ പൊലീസ്; സാക്ഷികൾ ഇല്ലെന്ന പേരിൽ കേസ് എഴുതിതള്ളിയതിൽ ദുരൂഹത; നീതി ലഭിക്കാതെ വണ്ടൻമേട്ടിലെ രാജനും കുടുംബവും; ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തതോടെ പ്രതീക്ഷയർപ്പിച്ച് രാജനും കുടുംബവും

സ്വന്തം ലേഖിക

വണ്ടൻമേട്: നീതി നടപ്പാകേണ്ട പൊലീസ് ഉദ്യോഗസ്ഥർ നിഷ്ക്രിയത്വം കാണിക്കുമ്പോൾ ദുരിതത്തിലാകുന്നത് സാധാരണക്കാരാണ്. അത്തരമൊരു ദുരിതാവസ്ഥയിലാണ് രാജനും കുടുംബവും.


2021 ജനുവരി 27 പകൽ 10:30 നായിരുന്നു രാജനെ തകർത്ത ആ അപകടം. പാമ്പുകാട് വെച്ച് രാജൻ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. എന്നാൽ ഇടിച്ച വാഹനത്തെ ഓടിക്കൂടിയവരാരും കണ്ടിട്ടില്ലെന്നാണ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടശിക്കടവ് പുളിച്ചുമൂട്ടിൽ രാജൻ പി ജെ ചെന്നൈയിലെ ഒരു കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോവിഡ് മൂലം കമ്പനി അടച്ചതിനാൽ നാട്ടിലേക്ക് വന്നതായിരുന്നു. രാവിലെ ബാങ്കിൽ പോകുന്ന വഴിയാണ് അപകടമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാർ തന്നെയാണ് രാജനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ശരീരം തളർന്ന് പോവുകയായിരുന്നു.

തുടർന്ന് വണ്ടൻമേട്
പൊലീസിൽ പരാതി നൽകി . പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇടിച്ച വാഹനത്തെ കുറിച്ച് യാതൊരു വിവരം ലഭിക്കാത്തതിനാലും സാക്ഷികൾ ഇല്ലെന്ന് കാണിച്ചും പൊലീസ് കേസ് എഴുതിതള്ളുകയായിരുന്നു. ഇതോടെയാണ് കേസിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായതായി സംശയം ഉടലെടുത്തത്.

പൊലീസിൻ്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് രാജൻ്റെ ഭാര്യ നൈസി കട്ടപ്പന ഡിവൈഎസ്പിക്ക് വി.എ നിഷാദ് മോന് പരാതി നൽകി. തുടർന്ന് കട്ടപ്പന ഡിവൈഎസ്പിയും സംഘവും രാജൻ്റെ വീട് സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. സംഭവം നടന്ന് ഒരു വർഷമായിട്ടും ഈ നിർധന കുടംബത്തിന് നീതി ലഭിച്ചിട്ടില്ല. നിലവിലെ അന്വേഷണത്തിൽ പ്രതീക്ഷയർപ്പിച്ചാണ് ഈ കുടുംബം മുന്നോട്ടു പോകുന്നത്.

ഭാര്യ നൈസിയും രണ്ട് മക്കളും അടങ്ങുന്നതാണ് രാജൻ്റെ കുടുംബം. ഭാര്യ സ്വകാര്യ സ്കൂളിലെ അധ്യാപികയാണ്. കുട്ടികൾ വിദ്യാർത്ഥികളും. ഭാര്യയുടെ വരുമാനം മാത്രമാണ് ഇപ്പോൾ കുടുംബത്തിൻ്റെ ഏക ആശ്രയം. അപകടത്തിൽ ശരീരത്തിൻ്റെ ചലനശേഷി നഷ്ടപ്പെട്ട രാജനും കുടുംബത്തിനും യാതൊരു വിധ സഹായങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. 38 ലക്ഷം രൂപയാണ് ഇതുവരെയുള്ള ചികിത്സാ ചിലവ്.