
വാടാനപ്പിള്ളി: ചിലങ്ക പരിസരത്ത് ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ മുർഷിദാബാദ് മാഹള്ള ശരണ്‍പര സ്വദേശി ലാല്‍ട്ടു (27) വിനെയാണ് വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
നർക്കോട്ടിക് ഓപ്പറേഷന്‍റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതി പിടിയിലായത്. പുലർച്ചെ 12.30 യോടെ ചിലങ്ക സെന്‍ററിനുസമീപം സംശയാസ്പദമായ നിലയില്‍ കണ്ട ലാല്‍ട്ടുവിനെ പരിശോധിച്ചപ്പോഴാണ് ഇയാളില്‍നിന്നും കഞ്ചാവ് കണ്ടെത്തിയത്.