വാടാനപ്പള്ളിയില്‍ നാല് വാഹനങ്ങളിലായി 2000 കിറ്റ് വിതരണം ചെയ്യാൻ ബിജെപി ശ്രമം; തടഞ്ഞ് യുഡിഎഫ് – എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; സ്ഥലത്ത് സംഘര്‍ഷം

Spread the love

തൃശൂർ: വാടാനപ്പള്ളിയില്‍ ബിജെപി വിതരണത്തിനായി തയ്യാറാക്കിയ രണ്ടായിരത്തോളം കിറ്റുകള്‍ കൊണ്ടുപോകുന്നത് ടി.എൻ പ്രതാപന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവർത്തകർ തടഞ്ഞു.

video
play-sharp-fill

ഇത് സംഘർഷത്തിലേക്ക് നയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലയിങ് സ്ക്വാർഡ് സ്ഥലത്തെത്തി. ബിജെപി നേതാക്കളടക്കമുള്ളവരെ അറസ്റ്റ് ചെയ്യാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് പ്രവർത്തകർ.

പൊലീസിന്‍റെ സാന്നിധ്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ തന്നെ കയ്യേറ്റം ചെയ്തെന്ന് ടി.എന്‍ പ്രതാപന്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചയോടെയാണ് വാടാനപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കിറ്റ് തയ്യാറാക്കുന്നുണ്ടെന്ന് അറിഞ്ഞ് എല്‍ഡിഎഫ്,യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. കിറ്റുകള്‍ തയ്യാറാക്കുന്നത് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടാകുകയും ചെയ്തു.