അബദ്ധത്തില്‍ റിവേഴ്സ് മോഡ് ഇട്ട് ആക്സിലേറ്ററില്‍ ചവിട്ടി ; മുന്നോട്ട് എടുക്കാൻ ഉദ്ദേശിച്ച കാർ നീങ്ങിയത് പിറകിലോട്ട് ; വാടാനപ്പള്ളി ബൈക്ക് യാത്രികനെ ഇടിച്ചിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു

Spread the love

തൃശൂര്‍ : വാടാനപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ പുറകോട്ട് നീങ്ങി ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം തോട്ടിലേക്ക് വീണു.

അപകടത്തെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്ന് രാവിലെ എട്ടരക്കാണ് സംഭവം.എറവ് ആറാംകല്ലില്‍ പെരുമ്ബുഴ പാടശേഖരത്തിന് സമീപമാണ് അപകടം നടന്നത്. തൃശൂരിലുള്ള യൂണിയൻ ബാങ്കിലെ ഉദ്യോഗസ്ഥൻ എസ്.എൻ.പുരം സ്വദേശി അജിത്ത്കുമാറാണ് കാർ ഓടിച്ചിരുന്നത്. കാറ് നിർത്തി ചില്ലിലെ അഴുക്ക് വൃത്തിയാക്കിയ ശേഷം സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോമാറ്റിക് ഡ്രൈവിംഗ് സംവിധാനമുള്ള കാറില്‍ അബദ്ധത്തില്‍ റിവേഴ്സ് മോഡ് ഇട്ട് ആക്സിലേറ്ററില്‍ കാല്‍ കൊടുക്കുകയായിരുന്നു. മുന്നോട്ടു പോകേണ്ടതിനുപകരം കാർ വേഗത്തില്‍ പിന്നോട്ട് നീങ്ങി ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.