
കോട്ടയം : കഞ്ഞിക്കുഴി ഉദയാ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മൂന്നാമത് അഖില കേരള വടംവലി മത്സരം ഇന്ന് (15/03/26) വൈകീട്ട് 5ന് കഞ്ഞിക്കുഴി പുളിക്കൽ ചിറ സെന്ററിൽ നടക്കും. വടംവലി മാമാങ്കം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം സ്ഥാനക്കാർക്ക് 20,000 രൂപയും എവർറോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 10,000 രൂപയും ട്രോഫിയും, നാലാം സമ്മാനം 8,000 രൂപയും ട്രോഫിയും ലഭിക്കും.
അഞ്ചാം സ്ഥാനത്തിൽ നിന്ന് പതിനാറാം സ്ഥാനത്തോളം ടീമുകൾക്കും 3,000 മുതൽ 5,000 രൂപ വരെ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്: 9562750801, 7560993110, 9497321993, 9744242371 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.



