വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീ കോവിലില്‍ ക്ഷേത്രജീവനക്കാരുടെ കണ്ണുവെട്ടിച്ച്‌ സ്ത്രീ പ്രവേശിച്ചു; മാനസിക പ്രശ്‌നമുള്ള സ്ത്രീയെന്ന് സൂചന; ദേവസ്വം മന്ത്രിക്ക് പരാതി

Spread the love

തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീ കോവിലില്‍ സ്ത്രീ പ്രവേശിച്ചു.

ഇന്നലെ പുലർച്ചെയാണ് ക്ഷേത്രജീവനക്കാരുടെ കണ്ണുവെട്ടിച്ച്‌ സ്ത്രീ ശ്രീകോവിലില്‍ കയറിയത്.
ശ്രീകോവിലിലുണ്ടായിരുന്ന മേല്‍ശാന്തിയാണ് പിന്നില്‍ സ്ത്രീ നില്‍ക്കുന്നത് കണ്ടത്.

ശ്രീകോവിലിനുള്ളില്‍ സ്ത്രീയെ കണ്ടതോടെ മേല്‍ശാന്തി വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് വനിതാ പൊലീസെത്തിയാണ് ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനസിക പ്രശ്‌നമുള്ള സ്ത്രീയാണ് കടന്നതെന്നാണ് സൂചന. വഴിപാടിന് പണമടച്ചാണ് സ്ത്രീ എത്തിയത്. ഇവരെ ശ്രീകോവിലില്‍ നിന്നും മാറ്റിയതിന് ശേഷം ക്ഷേത്രത്തില്‍ പുണ്യാഹം തളിച്ചു.

സംഭവത്തില്‍ തൃശൂർ സ്വദേശി ഡോ. ബാലസുബ്രഹ്മണ്യം ദേവസ്വം മന്ത്രിക്ക് പരാതി അയച്ചിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ പറഞ്ഞു. അന്വേഷണം നടത്തി റിപ്പോർട്ട് തരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.