നാട്ടാനകളിലെ കാരണവര്‍ ; ഭണ്ഡാരപ്പിരിവ് നടത്തി വാങ്ങിയ ആന ; കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Spread the love

സ്വന്തം ലേഖകൻ

തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു. നാട്ടാനകളിലെ കാരണവര്‍ സ്ഥാനം അലങ്കരിക്കുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആനയാണിത്. എണ്‍പതിനോടടുത്ത് പ്രായമുണ്ട്.

വടക്കുന്നാഥക്ഷേത്രത്തില്‍ ഭണ്ഡാരപ്പിരിവു നടത്തി വാങ്ങിയ ആന എന്നതാണ് ഇതിന്റെ സവിശേഷത. വടക്കുന്നാഥ ക്ഷേത്രത്തില്‍ നടയിരുത്തിയതാണ് ഇതിനെ. പൂരമെഴുന്നള്ളിപ്പുകളില്‍ ഏറെ ആരാധാകരുള്ള ആനയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1987നു ശേഷമാണ് പോബ്സണ്‍ ഗ്രൂപ്പ് ആനയെ നാട്ടിലെത്തിക്കുന്നത്. മുപ്പതുവര്‍ഷം മുമ്പാണ് വടക്കുന്നാഥന് സ്വന്തമായത്.