ജ്യൂസ് കടയിലെത്തിയ ആണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം ; എറണാകുളം വടക്കേക്കരയില്‍ അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Spread the love

എറണാകുളം : വടക്കേക്കരയില്‍ ജ്യൂസ് കടയില്‍ ആണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ.അസം സ്വദേശി കമാല്‍ ഹുസൈനാണ് അറസ്റ്റിലായത്.

video
play-sharp-fill

ജ്യൂസ് കടയില്‍ ജോലിക്ക് നില്‍ക്കുകയായിരുന്ന ഇയാള്‍ കടയില്‍ എത്തിയിരുന്ന ആണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പോക്സോ അടക്കം നാല് കേസുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ജ്യൂസ് കടയുടെ മറവില്‍ പ്രതി കുട്ടികളെ ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നറിയാൻ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group