video
play-sharp-fill

വടക്കാഞ്ചേരിയിൽ ദേശീയപാതയ്ക്ക് സമീപം അജ്ഞാതന്റെ മൃതദേഹം ; കൊല നടത്തിയതിന് ശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്ന് പ്രാഥമിക നിഗമനം

വടക്കാഞ്ചേരിയിൽ ദേശീയപാതയ്ക്ക് സമീപം അജ്ഞാതന്റെ മൃതദേഹം ; കൊല നടത്തിയതിന് ശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്ന് പ്രാഥമിക നിഗമനം

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: ദേശീയപാതയ്ക്ക് സമീപം പുരുഷന്റെ അജ്ഞാത മൃതദേഹം. വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയ്ക്ക് സമീപം പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കൊല നടത്തിയതിന് ശേഷം മൃതദേഹം ഉപേക്ഷിച്ചതാവാമെന്ന് പ്രാഥമിക നിഗമനം.

പന്നിയങ്കരയിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് കൈയും കാലും ഒടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഏകദേശം അറുപത് വയസ് പ്രായം തോന്നിക്കും. കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹത്തിന്റെ വലതു കൈയും ഇടതുകാലുമാണ് ഒടിഞ്ഞ നിലയിലുള്ളത്. തമിഴ്‌നാട് സ്വദേശിയാണെന്ന് സംശയിക്കുന്നു. ബുധനാഴ്ച രാത്രി 12 മണിയോടെ ഒരു കാർ ഈ വഴി വന്നതായി സമീപത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.