വടക്കഞ്ചേരി അപകടം;മരിച്ചവരിൽ ബാസ്ക്കറ്റ്ബോള്‍ ദേശീയതാരവും ;മരണം കെഎസ്‌ആര്‍ടിസി ബസിൽ തൃശൂരില്‍ നിന്നു കോയമ്പത്തൂരിലേയ്ക്ക് പോകവേ

Spread the love

 

പാലക്കാട്: വടക്കഞ്ചേരി അപകടത്തില്‍ മരിച്ചവരില്‍ ബാസ്‌കറ്റ് ബോള്‍ ദേശീയ താരവും. തൃശൂര്‍ നടത്തറ മൈനര്‍ റോഡ് സ്വദേശി രോഹിത് രാജ് (24) ആണ് മരിച്ചത്.

അപകടത്തില്‍പ്പെട്ട കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു രോഹിത്. ഇദ്ദേഹം തൃശൂരില്‍നിന്നാണ് കോയമ്പത്തൂരിൽ പോകാന്‍ ബസില്‍ കയറിയതെന്നാണ് വിവരം.

രോഹിതിന്റെ മൃതദേഹം ആലത്തൂര്‍ ആശുപത്രിയിലാണ്. ആശുപത്രിയിലെത്തിയ ബന്ധുക്കളാണ് രോഹിതിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group