തലയോലപറമ്പ് വടകരയിൽ നിയന്ത്രണം വിട്ടകാർ മരത്തിലിടിച്ചു തകർന്നു: 3 പേർക്ക് പരിക്ക്: കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്: അപകടം ഇന്നു പുലർച്ചെ

Spread the love

തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് തകർന്നുണ്ടായ അപകടത്തിൽ യാത്രക്കാരെ രക്ഷപ്പെടുത്തിയത് കാർ വെട്ടിപ്പൊളിച്ച്. 3 പേർക്ക് പരിക്ക്.

ശനിയാഴ്ച രാത്രി 12.30 ഓടെ വടകര ജംഗ്ഷന് സമീപമാണ് അപകടം. അരയൻ കാവ് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.ഇടിയുടെ ആഘാതത്തിൽ എൻജിൻ വേർപ്പേട്ട് പോയി.

കാറിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പോളിച്ചാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. മരത്തിലും റോഡരികിലെ സ്വകാര്യ വ്യക്തിയുടെ മതിലിനും കാർ ഇടിച്ചതിനെ തുടർന്ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടകര തടത്തിൽ ബിനുവിൻ്റെ കാറിൻ്റെ ഒരു വശം പൂർണ്ണമായി തകർന്നു. കാർ യാത്രികരെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ത

ചികിത്സക്കായി കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റി.