വടകര റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്റെ എഞ്ചിനുള്ളില്‍ മയിലിനെ ചത്ത നിലയില്‍ കണ്ടെത്തി.

Spread the love

കോഴിക്കോട്: വടകര റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്റെ എഞ്ചിനുള്ളില്‍ മയിലിനെ ചത്ത നിലയില്‍ കണ്ടെത്തി. ഒരു ആണ്‍ മയിലിന്റെ ജഡമാണ് ട്രെയിന്റെ എഞ്ചിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.

video
play-sharp-fill

ഇന്ന് രാവിലെയായിരുന്നു സംഭവം. മംഗലാപുരം മെയില്‍ വടകര റെയില്‍വേ സ്റ്റേഷനില്‍

എത്തിയപ്പോള്‍ യാത്രക്കാരാണ് മയിലിനെ എൻജിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയായിരുന്നു. ലോക്കോ പൈലറ്റ് തന്നെ പുറത്തിറങ്ങി എൻജിൻ പരിശോധിച്ചപ്പോഴാണ് ചത്ത മയിലിനെ കണ്ടെത്തുന്നത്. കൊയിലാണ്ടി

ഭാഗത്ത് വെച്ചാകാം മയില്‍ എഞ്ചിനുള്ളില്‍ കുടുങ്ങിയതെന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്.