വീട്ടില്‍ അതിക്രമിച്ചു കയറി ഉറങ്ങി കിടക്കുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; യുവാവ് അറസ്റ്റിൽ

Spread the love

കോഴിക്കോട് : വടകര തിരുവള്ളൂരില്‍ വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തിരുവള്ളൂർ മേളം കണ്ടി മീത്തല്‍ അബ്‌ദുള്ളയെയാണ് വടകര പോലീസ് പിടികൂടിയത്.

video
play-sharp-fill

ഇക്കഴിഞ്ഞ ഒന്നിന് പുലർച്ചെയാണ് സംഭവം.നിർമാണ പ്രവർത്തി നടക്കുന്ന വീട്ടില്‍ മുകള്‍ നിലയില്‍ വാതില്‍ ഉണ്ടായിരുന്നില്ല. ഇതുവഴി വീട്ടിനുള്ളിലേക്ക് കടന്ന പ്രതി ഉറങ്ങി കിടക്കുകയിരുന്ന പന്ത്രണ്ട് കാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പ്രതിയെ വടകര പോലീസ് പിടികൂടി.

പീഡന ശ്രമത്തിനിടെ പെണ്‍കുട്ടി ബഹളം വെച്ചതോടെ പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ പ്രതിയെ കണ്ടെത്താൻ സി.സി.ടി.വി. ദൃശ്യങ്ങളാണ് നിർണായകമായത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്.

പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.