
കാസർകോട് : ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ ക്രയിൻ പൊട്ടിവീണ് വടകര സ്വദേശികളായ രണ്ടുപേർ മരിച്ചു.
കാസർഗോഡ് മൊഗ്രാൽപുത്തൂർ ദേശീയ പാതയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. വടകര സ്വദേശികളായ അക്ഷയ് (30), അശ്വിൻ(26) എന്നിവരാണ് മരിച്ചത്.
അപകടം നടന്ന ഉടൻതന്നെ ഇവരെ മംഗ്ളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയ പാതയിൽ ക്രെയിൻ ഉപയോഗിച്ച് ലൈറ്റ് സ്ഥാപിക്കുകയായിരുന്നു അക്ഷയിയും അശ്വിനും. ഇരുവരും നിന്നിരുന്ന ബോക്‌സ് തകർന്നാണ് അപകടം.
സർവ്വീസ് റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.