വൺവേ തെറ്റിച്ചെത്തിയ യുവാവ് ഗതാഗതം നിയന്ത്രിക്കുകയായിരുന്ന വനിത ഹോംഗാർഡിൻ്റെ കാലിൽ വണ്ടി കയറ്റി: പ്രതി റിമാൻഡിൽ

Spread the love

 

തിരുവനന്തപുരം: വടകരയിൽ ഗതാഗതം നിയന്ത്രിക്കുകയായിരുന്ന വനിതാ ഹോംഗാർഡിൻ്റെ കാലിൽ വണ്ടികയറ്റിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ആവള സ്വദേശി സുനിലിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

വടകര ട്രാഫിക് യൂണിറ്റിലെ ഹോംഗാർഡ് കൊളാവിപ്പാലം ടി.എം. നിഷയുടെ കാലിലാണ് വണ്ടി കയറ്റിയത്. വെള്ളിയാഴ്ച 6.30-ഓടെയാണ് സംഭവം. എടോടി ജങ്ഷനിൽ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു നിഷ. പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് വൺവേയിലൂടെ സുനിൽ ബുള്ളറ്റ് ഓടിച്ചുവരുകയായിരുന്നു.

 

വൺവേയാണെന്നും തിരിച്ചുപോകണമെന്നും നിഷ ആവശ്യപ്പെട്ടു. എന്നാൽ, ഇതൊന്നും കേൾക്കാതെ ഇയാൾ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. തുടർന്ന് നിഷയുടെ നെഞ്ചത്ത് കുത്തുകയും വണ്ടി മുന്നോട്ടെടുത്ത് വലതുകാലിൽ കയറ്റുകയും ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി സുനിലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. നിഷയുടെ വലതുകാലിലെ രണ്ട് വിരലുകൾക്ക് ചതവുണ്ട്. സുനിലിനെ വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.