കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; കൂടെയുണ്ടായിരുന്ന ആൾക്ക് ഗുരുതരമായി പരിക്കേറ്റു; രണ്ടു പേരെയും തിരിച്ചറിഞ്ഞിട്ടില്ല; അപകടത്തിൻ്റെ കാരണം വ്യക്തമല്ല; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Spread the love

കോഴിക്കോട്: വടകര മുക്കാളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാറിൽ സഞ്ചരിച്ചയാളാണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന ആൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടു പേരെയും തിരിച്ചറിഞ്ഞിട്ടില്ല. എതിർ ദിശകളിൽ നിന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതായാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ പെട്ട സ്വിഫ്റ്റ് ഡിസയർ കാറിൻ്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്.

കെഎൽ 76 ഡി 3276 നമ്പർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.