കോഴിക്കോട് : വടകരയിൽ ശുചീകരണ ജോലിക്കിടെ സ്ത്രീയുടെ കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങി.
2 മണിക്കൂർ നേരം കെട്ടിടത്തിൽ കുടുങ്ങിയ വയോധികയെ അഗ്നിരക്ഷാ സേന അംഗങ്ങളെത്തിയാണ് രക്ഷപ്പെടുത്തിയത്. ഒഞ്ചിയം സ്വദേശിനി 72 വയസുള്ള ചന്ദ്രിയാണ് വടകരയിലെ സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ശുചീകരണ ജോലിക്കിടെ കുടുങ്ങിയത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കൈവരികൾ മുറിച്ച് പരിക്കുകൾ ഇല്ലാതെ വീട്ടമ്മയെ രക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group