രണ്ടുപേരെ കാറിടിച്ചത് ശ്രദ്ധയില്‍പെട്ടിരുന്നു, കീഴടങ്ങാതിരുന്നത് പേടിച്ചിട്ട് ; 9 വയസുകാരിയെ കാറിടിച്ച്‌ കോമയിലാക്കിയ സംവത്തിൽ പ്രതികരിച്ച് പ്രതി ഷജീല്‍‌

Spread the love

കോഴിക്കോട് : വടകരയില്‍‌ വാഹനമിടിച്ച്‌ വയോധിക മരിക്കുകയും 9 വയസുകാരി ഒരുവർ‌ഷമായി കോമയിലാവുകയും ചെയ് സംഭവത്തില്‍ പ്രതി ഷജീലിനെ പൊലീസ് കോയമ്ബത്തൂർ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി.

പേടിച്ചിട്ടാണ് കീഴടങ്ങാതിരുന്നതെന്ന് വിദേശത്തായിരുന്ന ഷജീല്‍‌ മാധ്യമങ്ങളോട് പറഞ്ഞു. അന്ന് രണ്ടുപേരെ കാറിടിച്ചത് ശ്രദ്ധയില്‍പെട്ടിരുന്നു. പക്ഷേ നിർത്താത്തത് പേടിച്ചിട്ടാണെന്നും ഷജീല്‍ മാധ്യമപ്രവർത്തരോട് പറഞ്ഞു.

കാറുടമയായ പ്രതിയെ കോയമ്ബത്തൂർ വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് പൊലീസ് സംഘം പ്രതിയുമായി കേരളത്തിലേക്ക് തിരിച്ചു. പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരുന്നു. വടകരയില്‍നിന്നുള്ള പൊലീസ് സംഘത്തിന് പ്രതിയെ കൈമാറും. അപകടത്തില്‍ പരിക്കേറ്റ ദൃഷാന ഇപ്പോഴും കോമയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിച്ചിട്ട വാഹനം 10 മാസത്തിനുശേഷം കഴിഞ്ഞ ഡിസംബറിലാണ് പൊലീസ് കണ്ടെത്തിയത്. KL 18 R 1846 എന്ന കാറാണ് കുട്ടിയെ ഇടിച്ചിട്ടശേഷം നിർത്താതെ പോയതെന്നും ഉടമയായ ഷെജിലാണു കാർ ഓടിച്ചതെന്നും പൊലീസ് പറഞ്ഞു. അപകടത്തിനു ശേഷം വാഹനത്തില്‍ രൂപമാറ്റം വരുത്തിയ പ്രതി വിദേശത്തേക്ക് കടന്നിരുന്നു. പുറമേരി സ്വദേശിയാണ് ഷെജില്‍. ഇയാള്‍ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയത്.

അപകടത്തിനുശേഷം ഷെജില്‍ ഇൻഷുറൻസ് ക്ലെയിം എടുത്തതാണ് കേസില്‍ വഴിത്തിരിവായത്. മതിലില്‍ ഇടിച്ചു കാർ തകർന്നെന്ന് പറഞ്ഞാണ് ഇൻഷുറൻസ് നേടിയത്.

2024 ഫെബ്രുവരി 17ന് ദേശീയപാതയില്‍ വടകര ചോറോട് വച്ചായിരുന്നു അപകടം. ഇടിച്ച കാറിനെ കണ്ടെത്താൻ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണസംഘം ശേഖരിച്ചത്. പഴയ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ചു. ഒട്ടേറെ പേരുടെ മൊഴികള്‍ എടുക്കുകയും വർക്‌ഷോപ്പുകളില്‍നിന്ന് വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു. വ്യാജ രേഖകള്‍ ഹാജരാക്കി ഇൻഷുറൻസ് തുക തട്ടാൻ ശ്രമിച്ചതിനും പ്രതിക്കെതിരെ കേസുണ്ട്.