വടക്കൻ കുട്ടനാടൻ പാടശേഖരങ്ങളിൽ കൊയ്ത്ത് തുടങ്ങുന്നു: വെച്ചൂരിലെ മോഡേൺ റൈസ് മിൽ നെല്ല് സംഭരണം സുതാര്യമാക്കണമെന്ന് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ റെഡ് ഫ്ളാഗ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു

Spread the love

വെച്ചൂർ: വെച്ചൂർ മോഡേണ്‍ റൈസ്‌മില്‍ നെല്ല് സംഭരണം സുതാര്യമാക്കണമെന്ന് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ റെഡ് ഫ്ളാഗ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

video
play-sharp-fill

വെച്ചൂർ , തലയാഴം , കല്ലറ , നീണ്ടൂർ , അയ്മനം , ആർപ്പൂക്കര തുടങ്ങി വടക്കൻ കുട്ടനാടൻ പാടശേഖരങ്ങളില്‍ കൊയ്ത്ത് തുടങ്ങാൻ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം കർഷകരെ ആശങ്കയിലാക്കുന്നു.

വെച്ചൂർ റൈസ്‌മില്‍ ഏതാനും ചില പാടശേഖരങ്ങളിലെ നെല്ല് മാത്രമാണ് സംഭരിച്ചത്. സ്വകാര്യ മില്ലുടമകളുടെ കടുംപിടിത്തം തടയാൻ സർക്കാർ നേരിട്ട് നെല്ല് സംഭരിച്ച്‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊയ്ത്തു യന്ത്രങ്ങള്‍ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറി സി.എസ്. രാജു ആവശ്യപ്പെട്ടു.